FLASH NEWS

കൈയിൽ ഫോണില്ലേ : പ്രീമിയം ഇനി എളുപ്പം അടയ്ക്കാം

September 28,2023 05:59 PM IST

 

ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസിന്റെ പ്രീമിയം ഇനി (ടാറ്റ എഐഎ) വാട്സാപ്പിലൂടെയും യൂണിഫൈഡ് പെയ്മെന്‍റ് ഇന്‍റർഫേസി (UPI) ലൂടെയും അടയ്ക്കാൻ സൗകര്യമൊരുങ്ങുന്നു.

ഇൻഷുറൻസ് മേഖലയിൽ തന്നെ ആദ്യമാണ് ഈ സൗകര്യം ഏർപ്പടുത്തുന്നതത്രെ. പോളിസി ഉടമകൾക്ക് വാട്സാപ്പ്,യുപിഐ സംവിധാനങ്ങളിലൂടെ വേഗത്തിലും അനായാസമായും ഉടനടി പ്രീമിയം അടയ്ക്കാനാകുന്നതാണ് സംവിധാനം.

 

 

വിജയകരമായി പ്രീമിയം അടച്ചെന്ന സ്ഥിരീകരണവും രസീതും ഉടനടി സ്വീകരിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

ടാറ്റ എഐഎ പ്രീമിയം കളക്ഷൻ മെച്ചപ്പെടുത്തുന്നതിന് വിവിധ ഡിജിറ്റൽ മാർഗങ്ങൾ ഏർപ്പെടുത്തുകയും ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, ബംഗാളി എന്ന അഞ്ച് ഭാഷകളിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.